17
Feb 2024
Fri
17 Feb 2024 Fri

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം രാജ്യ വ്യാപകമായി നടത്തുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാന്‍ യുവതീ യുവാക്കള്‍ക്ക് അവസരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024 ഫെബ്രുവരി 1 ന് 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവതീ- യുവാക്കള്‍ക്ക് ജില്ലാ തലത്തില്‍ നടത്തുന്ന പ്രാഥമിക തല മത്സരത്തില്‍ പങ്കെടുക്കാം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഏതെങ്കിലും ഒന്ന് തെരെഞ്ഞെടുക്കാം. സ്‌ക്രീനിങ്ങിനു ശേഷം നടത്തുന്ന ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കും. നാഷണല്‍ യൂത്ത് പാര്‍ലമെന്റില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് 2 ലക്ഷം, 1.50 ലക്ഷം, 1 ലക്ഷവും, പിന്നീട് വരുന്ന 2 സ്ഥാനക്കാര്‍ക്ക് 50000 രൂപ പ്രോത്സാഹനമായും ലഭിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ( മേരാ യുവഭാരത്) MY Bharat പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. എറണാകുളംജില്ലാതല ജില്ലാതല മത്സരം ഫെബ്രുവരി 20 -നു നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് :0484-2422800, 8714508255.