വടകര: ഖത്തറില്‍ നിന്ന് അവധിക്കു നാട്ടിലെത്തിയതിനു പിന്നാലെ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. വടകര എടച്ചേരി പുതിയങ്ങാടി മൊയ്തുവിന്റെയും ഷാഹിദയുടെയും മകന്‍ മത്തത്ത് കുനിയില്‍ ജിയാദ്(29)ആണ് മരിച്ചത്.
|
വടകര ഓര്‍ക്കാട്ടേരിയിലെ പെട്രോള്‍ പമ്പിനടുത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഖത്തറില്‍ നിന്ന് 10 ദിവസം മുന്‍പാണ് ജിയാദ് നാട്ടിലെത്തിയത്.
വെള്ളിയാഴ്ച രാത്രി 8.45നായിരുന്നു അപകടം. ഭാര്യ: ഷഫ്‌ന. ഒരു മകളുണ്ട്. സഹോദരങ്ങള്‍: റംഷി, ആദില്‍, സജാദ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





