|
കൽപ്പറ്റ: വയനാട്ടിൽ ആഡംബരക്കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ കെ ഫസല്‍ (24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതം വീട്ടില്‍ കെ ഷിന്‍സിത (23) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. കാറിന്റെ ഡിക്കിയില്‍ രണ്ട് കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
മൊതക്കര ചെമ്പ്രത്താംപൊയില്‍വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരെയും വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 96,290 രൂപയും കണ്ടെത്തതായും പോലിസ് പറഞ്ഞു. വാഹനവും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
young man and young woman were arrested in Wayanad with hybrid cannabis in a luxury car.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





