30
Dec 2023
Tue
30 Dec 2023 Tue

തലശ്ശേരി സ്റ്റേഡിയത്തിൽ നടക്കുന്ന സ്പോർട്സ് കാർണിവലിന്റെ ഭാ​ഗമായി ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെ യുവാവ് ജലസംഭരണിയിൽ വീണുമരിച്ചു. പാനൂർ പാറാട് നുഞ്ഞമ്പ്രം സജിൻ കുമാർ(24)ആണ് മരിച്ചത്. ചൊവ്വ പുലർച്ചെ രണ്ടോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റേഡിയത്തിലെ ജലസംഭരണിയുടെ മുകളിൽ കയറി ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെ യുവാവ് ഇതിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ സിജനെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിൽ ആണ് ജലസംഭരണിയിൽ മൃതദേഹം കണ്ടെത്തിയത്.