27
Dec 2023
Sat
27 Dec 2023 Sat

തിരുവനന്തപുരം തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചേർത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടൻ (35) ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.
വെള്ളി രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളജിന് മുമ്പിലായിരുന്നു അപകടം. സിനിമ കണ്ടു മടങ്ങുകയായിരുന്ന ഉണ്ണിക്കുട്ടൻ. ഈ സമയം എതിരേ വന്ന ആഡംബര ബൈക്ക് ഉണ്ണിക്കുട്ടന്റെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റവരെ കഴക്കൂട്ടം പൊലീസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കിൻഫ്രയിലെ മെഴ്സിലിസ് ഐസ് ക്രിം കമ്പനിയിലെ ജീവനക്കാരനാണ് ഉണ്ണിക്കുട്ടൻ.