23
May 2025
Fri
23 May 2025 Fri
young man dies in Malappuram floor mill after lift collapsed on him

മലപ്പുറത്ത് ഫ്ളോർ മില്ലിൽ ലോഡ് കയറ്റുന്ന ലിഫ്റ്റ് പൊട്ടി ദേഹത്തുവീണ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് മരിച്ചു. മലപ്പുറം ഹാജിയാർപ്പള്ളി മുതുവത്തുപറമ്പ് സ്വദേശി വടക്കേവീട്ടിൽ അഷ്‌റഫ്-റസിയ ദമ്പതികളുടെ മകൻ അജ്‌നാസ് (23) ആണ് മരിച്ചത്.കഴിഞ്ഞദിവസം രാത്രി പത്തോടെയാണ് അപകടം. ഹാജിയാർപ്പള്ളി അമ്പായത്തോടിൽ പ്രവർത്തിക്കുന്ന മില്ലിലെ ലിഫ്റ്റാണ് പൊട്ടിവീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച രാത്രി പത്ത് മണിയോടെ അരിച്ചാക്കുകൾ നിറച്ച ലിഫ്റ്റ് ഉയർത്തുന്നതിനിടെ പത്ത് മീറ്ററോളം ഉയരത്തിൽനിന്ന് രണ്ട് ചാക്ക് അരിയടക്കം ലിഫ്റ്റ് പൊട്ടിവീഴുകയായിരുന്നു. പരിക്കേറ്റ അജി്‌നാസിനെ ഉടൻ തന്നെ മലപ്പുറത്തെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ അഞ്ചോടെ മരണം സംഭവിക്കുകയായിരുന്നു.

മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വൈകീട്ട് വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: അംജത യാസ്മിൻ, അംന.

ALSO READ: ലിഫ്റ്റ് അപകടത്തിൽപെട്ട് വ്യാപാരി മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക