26
Jan 2024
Sat
26 Jan 2024 Sat

ഇടുക്കി നെടുങ്കണ്ടം കാരിത്തോട്ടില്‍ യുവാവിനെ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണ്‍(37) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ പിതാവ് ഔസേപ്പച്ചനാണ് പ്രവീണിനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും വയറിലും കുത്തേറ്റ പാടുകളോടെയായിരുന്നു മൃതദേഹം. രാവിലെ ആറിനും എട്ടിനും ഇടയിലാണ് കൊലപാതകം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അടിവയറ്റില്‍ നാല് കുത്തുകളേറ്റിട്ടുണ്ട്. സംഭവത്തില്‍ ഉടുമ്പന്‍ചോല പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. .