21
Mar 2025
Mon
21 Mar 2025 Mon

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവാവ് ഭാര്യയെയും അയല്‍വാസിയായ സുഹൃത്തിനെയും വെട്ടിക്കൊന്നു. പത്തനംതിട്ട കൂടലില്‍ കലഞ്ഞൂര്‍പാടത്ത് വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെ ആണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഷ്ണു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വൈഷ്ണവിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഷ്ണുവിന്റെ തലയില്‍ എട്ട് വെട്ടുകളേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊലപാതകം നടത്തിയ ശേഷം ബൈജു തന്നെയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. പിന്നാലെ പോലീസെത്തി ബൈജുവിനെ കസ്റ്റഡിയിലെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക