
Kanthara chapter 1 release ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘കാന്താര ചാപ്റ്റര്‍ 1’ തിയറ്ററുകളില്‍ എത്തി. ചിത്രം ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിക്കും എന്നാണ് ആദ്യ ദിനം തന്നെ കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നത്. ആഗോള റിലീസായി എത്തിയ ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.
![]() |
|
ഋഷഭ് ഷെട്ടിയുടെ പ്രകടനം ഗംഭീരമായി എന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. നായികയായി എത്തിയ രുക്മിണി വസന്തും മികച്ച പ്രകടനം കാഴ്ചവച്ചു.
അതിനിടെ കാന്താര റിലീസ് ദിനത്തില്‍ സിനിമ കണ്ട് അലറി വിളിച്ച് നടക്കുന്ന യുവാവിന്റെ വിഡിയോ വൈറല്‍ ആണ്. തിയറ്ററില്‍ സിനിമ കഴിഞ്ഞയുടന്‍ ഇയാള്‍ പുറത്തേയ്ക്ക് ഇറങ്ങി സിനിമയിലെ നായകന് കാണിക്കുന്നതുപോലെ അലറി വിളിച്ച് ഓടുകയായിരുന്നു.
നിലത്ത് വീണ് ഉരുണ്ടും തൊഴുതും കരയുന്നതും കാണാം. ഏറെ നേരത്തെ പ്രകടനത്തിന് ശേഷം ഇയാളെ തിയറ്ററിലെ ജീവനക്കാര്‍ എത്തി പിടിച്ചു മാറ്റുകയായിരുന്നു. തനിക്ക് കാന്താര കയറിയെന്ന് പറഞ്ഞായിരുന്നു ഇയാളുടെ പ്രകടനം.
മാധ്യമ ശ്രദ്ധ ലഭിക്കാനാണെന്ന് ചിലര്‍ പരഹിസിക്കുമ്പോള് ഗുളികന് അയാളുടെ അകത്ത് കയറിയതാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.
ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ക്ലൈമാക്സ് ആണ് കാന്താരായുടേതെന്ന് പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നത് ക്ലൈമാക്സ് ആണെന്നാണ് പ്രേക്ഷക പക്ഷം. ചിത്രത്തിന്റെ വിഎഫ്എക്സ് വര്‍ക്കിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. ലോകനാഥിന്റെ സംഗീതവും അരവിന്ദ് എസ് കശ്യപിന്റെ ഛായാഗ്രഹണവും അഭിനന്ദനം നേടി.