27
Jan 2024
Mon
27 Jan 2024 Mon

മദ്യപാനത്തിനിടെ തര്‍ക്കം; പാലക്കാട്ട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: തിരുനെല്ലായിയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. തിരുനെല്ലായ് സ്വദേശി ആറുമുഖനാണ് (40) മരിച്ചത്. മദ്യപാനത്തിനിടെ ആറുമുഖനെ സുഹൃത്ത് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴുത്തിന് കുത്തേറ്റ ആറുമുഖനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം ജില്ലാ ആശുപത്രിയിലെത്തിയ കണ്ണനെ ടൗണ്‍ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ആറുമുഖന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: പദ്മാവതി. മക്കള്‍: അനവിക, വൈഷ്ണവി.