തമാശയ്ക്ക് മലദ്വാരത്തിലൂടെ കൂട്ടുകാരന്‍ അമിതശക്തിയില്‍ കാറ്റടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ആന്തരികാവയവം തകര്‍ന്ന് 24കാരന് ദാരുണാന്ത്യം. മാര്‍ച്ച് 25ന് ബെംഗളുരുവിലാണ് സംഭവം. യോഗേഷ് ആണ് മരിച്ചത്.(young man tragically dies after friend insert blow dryer into rectum)
|
കൂട്ടുകാരനായ മുരളി(25) ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ബൈക്ക് കഴുകാന്‍ കൊണ്ടുവന്നതായിരുന്നു യോഗേഷ്. കഴുകിയശേഷം യോഗേഷിന്റെ വാഹനത്തിലെ വെള്ളം കാറ്റടിപ്പിച്ച് ഉണക്കുന്നതിനിടെ(ബ്ലോ ഡ്രയര്‍)യാണ് മുരളി തമാശയ്ക്ക് ഇത്തരമൊരു പ്രവൃത്തി ചെയ്തത്. ആദ്യം യോഗേഷിന്റെ മുഖത്തേക്ക് കാറ്റടിപ്പിച്ച ശേഷം ഹോസ് മലദ്വാരത്തില്‍ അമര്‍ത്തിപ്പിടിക്കുകയായിരുന്നു.
ഇതോടെ കാറ്റുകയറി യോഗേഷിന്റെ വയര്‍ വീര്‍ത്തുവരികയും ഉടന്‍ കുഴഞ്ഞുവീഴുകയും ചെയ്തു. മുരളി ഉടന്‍ തന്നെ യോഗേഷിനെ ആശുപത്രിയിലെത്തിക്കുകയും പരിശോധനയില്‍ മലദ്വാരത്തിലൂടെ അടിച്ചുകയറിയ കാറ്റ് യുവാവിന്റെ കുടല്‍ തകര്‍ത്തുകളഞ്ഞതായി കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും യോഗേഷിനെ രക്ഷിക്കാനായില്ല. യോഗേഷ് മരിച്ചതിനു പിന്നാലെ പൊലീസ് മുരളിയെ അറസ്റ്റ് ചെയ്തു.





