തൃശൂർ: ജില്ലയിലെ കൂനംമൂച്ചിയിൽ എംഡിഎംഎയുമായി രണ്ടു യുവതികൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി പ്രിയ, തൃശൂർ സ്വദേശി സുരഭി എന്നിവരാണ് അറസ്റ്റിലായത്.
|
ഇവരുടെ പക്കൽ നിന്നും 17.50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്‌കൂട്ടറിൽ എംഡിഎംഎയുമായി പോകുമ്പോഴാണ് കുന്നംകുളം പൊലീസ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രിയ ഫാഷൻ ഡിസൈനറാണ്. സുരഭി ഫിറ്റ്‌നസ് ട്രെയിനറുമാണ്.
ലഹരി വിൽപന ശ്യംഖലയിലെ കണ്ണികളാണ് ഇവരെന്നും ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു. കുന്നംകുളം എ.സി.പി ടി.എസ് സിനോജും ഇൻസ്പെക്ടർ ഷാജഹാനും അടങ്ങിയ സംഘമാണ് യുവതികളെ അറസ്റ്റ് ചെയ്തത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





