01
Sep 2023
Mon
01 Sep 2023 Mon

പട്ടാമ്പിയില്‍ അമ്മയെയും ഭാര്യയെയും മകളെയും കുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; ഭാര്യയുടെ നില ഗുരുതരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് മേലെ പട്ടാമ്പിയില്‍ അമ്മയെയും ഭാര്യയെയും മകളെയും കുത്തി പരുക്കേല്‍പ്പിച്ച ശേഷമാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. മെലെ പട്ടാമ്പി സ്വദേശി സജീവനാണ് കുടുംബാംഗങ്ങളെ കുത്തി പരുക്കേല്‍പ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ സജീവനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഭാര്യ ആതിര, അമ്മ സരോജിനി, മകള്‍ പൊന്നു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുത്തേറ്റ ഭാര്യയുടെ നില ഗുരുതരമാണ്. പ്രകോപനമൊന്നുമില്ലാതെ കൈയില്‍കിട്ടിയ കത്തികൊണ്ട് ഭാര്യയെയും അമ്മയെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

ഭാര്യക്ക് കഴുത്തിനും വയറിനുമാണ് പരിക്കേറ്റത്. ഇവരെ കുത്തിയ ശേഷം സ്വയം കഴുത്തിന് കുത്തിയാണ് സജീവന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. മകളുടെയും അമ്മയുടെയും പരിക്ക് ഗുരുതരമല്ല. തെങ്ങുകയറ്റതൊഴിലാളിയായ സജീവന് മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു.