29
Feb 2023
Sun
29 Feb 2023 Sun

പ്രേമ നൈരാശ്യത്തെ കളിയാക്കിയതിന് ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച് യുവാവ്. പാലക്കാട് ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് അടിച്ച് പരിക്കേൽപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിൽ കേസെടുത്ത ഒറ്റപ്പാലം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം.

രണ്ട് സഹോദരന്മാരുടെ ഗർഭിണികളായ ഭാര്യമാരെയും സഹോദരിയേയുമാണ് 22കാരൻ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.

പരിക്കേറ്റ മൂന്നു പേരും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക