25
Nov 2024
Tue
25 Nov 2024 Tue
youth arrested for fake promise as opportunity to have sex with actresses

കൊച്ചി: പ്രമുഖ മലയാളി നടിമാരുമായി സെക്‌സിലേര്‍പ്പെടാന്‍ അവസരമുണ്ടെന്ന വ്യാജ വാഗ്ദാനം നല്‍കി പ്രവാസികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കൊച്ചി സ്വദേശി പിടിയില്‍. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് രണ്ട് നടിമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശ്യാം പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതി ഗള്‍ഫിലുള്ള മലയാളി സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ സജീവമാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഗ്രൂപ്പുകളില്‍ നടിമാരുടെ ഫോട്ടോ പ്രചരിപ്പിച്ച് ഇവരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ പ്രവാസികളില്‍നിന്ന് പണം വാങ്ങിയത്. ഇതുവഴി പ്രതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പൊലീസ് കണ്ടെത്തി.

സമാനമായ കേസില്‍ മറ്റൊരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയില്‍ നിന്നും സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി

നടിമാരുടെ വിദേശ പ്രോഗ്രാമുകളുടെ ലിസ്റ്റ് എടുക്കുകയും ആ ദിവസങ്ങളില്‍ വിദേശ മലയാളികള്‍ക്ക് നടിയോടൊപ്പം ചെലവഴിക്കാന്‍ അവസരം ഒരുക്കാമെന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയുമായിരുന്നു രീതി. നിരവധി നടിമാരുടെ പേരുകളില്‍ പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടന്ന് സൈബര്‍ പൊലീസ് വ്യക്തമാക്കി.

youth arrested for fake promise as opportunity to have sex with actresses