27
Dec 2023
Sat
27 Dec 2023 Sat

ചെന്നൈയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ചുകൊന്നു, മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസാക്കി; സുഹൃത്ത് അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: ചെന്നൈയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ (21) പൊലീസ് അറസ്റ്റു ചെയ്തു. ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവത്തിന്റെ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന് അയച്ചുകൊടുക്കുകയും വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു പ്രതിയായ ആഷിഖ് എന്നാണ് പുതിയ വിവരം. ചതിക്കുള്ള ശിക്ഷ’യെന്ന് പറഞ്ഞാണ് മകളെ കൊലപ്പെടുത്തിയ ചിത്രം അച്ഛന് അയച്ചുകൊടുത്തത്.

4 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ പെണ്‍കുട്ടിയെ ഉപദ്രവിച്ച കുറ്റത്തിന് പോക്‌സോ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ച പ്രതിയാണ്, വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൂരമായ കൊലപാതകം നടത്തിയത്. ചെന്നൈയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കാണാന്‍ ആണ് ആഷിഖ് ഇന്ന് ചെന്നൈ നഗരത്തില്‍ എത്തിയത്. കൊലപാതക ശേഷം കീഴടങ്ങിയ ആഷിഖിനെ ചെന്നൈ ക്രൊമ്പെട്ട് പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയുകയാണ്.