തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വെച്ച് ബലാത്സംഗംചെയ്യാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കുന്നത്തുകാല്‍കുഴി വിളയില്‍ സുജിതിനെ (23) ആണ് പൊലീസ് അറസ്റ്റ്‌ചെയ്തത്. വെങ്ങാനൂര്‍ മേഖലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് അറസ്റ്റിലായ സുജിത്.
|
സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട കുട്ടിയെ തന്ത്രത്തിലൂടെ ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ നാലുമാസമായി ഇയാള്‍ വിദ്യാര്‍ഥിനിയോട് മോശം പെരുമാറിയിരുന്നതായി വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു.
വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സുജിതിനെ അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞം എസ്എച്ച്ഒ ആര്‍. പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Youth arrested for trying to rape ninth-grade girl inside autorickshaw after meeting her through social media


