കൊച്ചി: കൊച്ചിയില്‍ 300 ഗ്രാം തൂക്കംവരുന്ന മാരക സിന്തറ്റിക്ക് മയക്കുമരുന്നായ MDMA സഹിതം യുവാവ് പിടിയില്‍. പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയില്‍ അഭിരാജ് (29) ആണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമിന്റെയും കാലടി പൊലീസിന്റെയും വലയില്‍ കുടുങ്ങിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രപ്പുര ഭാഗത്ത് നിന്നുമാണ് പൊലീസ് സാഹസികമായി അഭിരാജിനെ പിടികൂടിയത്. 2023ല്‍ പോത്താനിക്കാട് നിന്ന് 20 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് അഭിരാജ്.
|
ബെംഗളൂരുവില്‍ നിന്ന് കാറിലാണ് അഭിരാജ് രാസലഹരികടത്തിയത്. പൊലീസ് കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു. ഇതോടെ പൊലീസ് പിന്തുടര്‍ന്നതിനാല്‍ വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. ധരിച്ചിരുന്ന ജാക്കറ്റിനുള്ളിലെ പ്രത്യേക അറയ്ക്കുള്ളിലാണ് ഇയാള്‍ MDMA ഒളിപ്പിച്ചത്. പിടികൂടിയ രാസലഹരിക്ക് 20 ലക്ഷം രൂപ വില വരും.
നാര്‍ക്കോട്ടിക്ക് സെല്‍ DySP പി.പി ഷംസ്, SI മാരായ ജോസി എം. ജോണ്‍സന്‍, ടി.വി സുധീര്‍, സീനിയര്‍ CPO മാരായ എം.പി ജിന്‍സന്‍, ഷിജോ പോള്‍, ഷിബു അയ്യപ്പന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Youth arrested in Kochi with 300 grams of MDMA
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





