26
Aug 2024
Tue
26 Aug 2024 Tue
YOUTH SUICIDE ATTEMPT

തൃക്കരിപൂര്‍: ട്രെയ്‌നിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 21-കാരനെ ലോക്കോ പൈലറ്റിന്റെ തക്ക സമയത്തുള്ള ഇടപെടലിലൂടെ രക്ഷപ്പെടുത്തി.(Youth attempted suicide due to lack of money for treatment)  മംഗളൂരു- എഗ്മോര്‍ എക്സ്പ്രസ് കടന്നുവരവേയാണ് കാസര്‍കോഡ് ജില്ലയിലെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവാവിനെ പാളത്തില്‍ കണ്ട ലോക്കോ പൈലറ്റ് തീവണ്ടിയുടെ വേഗം കുറക്കുകയായിരുന്നു. ചെറുവത്തൂര്‍ അക്ഷര ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ മുന്നിലായാണ് ട്രെയിന്‍ നിന്നത്. തുടര്‍ന്ന് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഓഫീസിലുണ്ടായിരുന്നവരെ വിളിച്ചുവരുത്തി യുവാവിനെ പാളത്തില്‍ നിന്നു മാറ്റി.

നാട്ടുകാര്‍ യുവാവിനെ ചന്തേര പോലീസ് സ്റ്റേഷനിലെത്തിച്ചു. വലിയപറമ്പ് പഞ്ചായത്തിലെ പന്ത്രണ്ടില്‍ സ്വദേശിയായ യുവാവ് രോഗത്തിന് ചികിത്സയ്ക്ക് പണമില്ലാത്തതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് നാട്ടുകാരോട് പറഞ്ഞു.

അതേസമയം, കുടുംബത്തിന് സാമ്പത്തിക പ്രശ്‌നമില്ലെന്നും യുവാവിന് മാനസിക പ്രശ്‌നമുള്ളതായും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.