തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് എംഡിഎംഎ വില്‍ക്കാന്‍ പോവുന്നതിനിടെ പിടിയില്‍. മണ്ണാംമൂല സ്വദേശി കാര്‍ത്തിക്ക്(27)ആണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.
|
പേരൂര്‍ക്കട മണ്ണാമൂല ഭാഗത്തു നിന്നാണ് ഇയാളെ എംഡിഎംഎയുമായി സ്‌ക്വാഡ് പിടികൂടിയത്. 2.58 ഗ്രാം എംഡിഎംഎയാണ് പിടിയിലാകുമ്പോള്‍ പ്രതിയുടെ കൈവശമുണ്ടായിരുന്നത്.
പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിലെ പ്രമുഖനാണ് കാര്‍ത്തിക്കെന്നും വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ ഇയാളുടെ സ്ഥിര ഇടപാടുകാരാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിഎല്‍ ഷിബു, പ്രിവന്റീവ് ഓഫിസര്‍ അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സുരേഷ് ബാബു, ബിജു, രതീഷ് മോഹന്‍, വിനേഷ് കൃഷ്ണ, അക്ഷയ് സുരേഷ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ഗീതകുമാരി എന്നിവര്‍ അടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.





