24
Jan 2025
Sat
24 Jan 2025 Sat

മലപ്പുറം: ഗൂഡല്ലൂര്‍ ദേവര്‍ഷോലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യൂത്ത് കോൺഗ്രസ് നേതാവ് മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ജംഷിദ് (37) ആണ് മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് ജംഷാദ്. ബംഗളുരുവില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജംഷിദ്. ദേവര്‍ഷോലയിലെ മൂന്നാം ഡിവിഷനിലാണ് ജംഷിദിന്റെ വീട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണ്. ഇത് നാട്ടുകാർ ചെറുക്കുന്നതും പതിവാണ്.
ജനവാസകേന്ദ്രത്തില്‍ എത്തിയ കാട്ടാനയെ തുരത്തുന്നതിനിടെ കാട്ടാന ജംഷിദിന് നേരെ തിരിയുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജംഷിദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ബന്ധുക്കൾ. പറഞ്ഞു.

ദേവര്‍ഷോല തമിഴ്‌നാട്ടില്‍ ആണെങ്കിലും നിരവധി മലയാളി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് ജംഷിദിന്റെ വീട് ഇരിക്കുന്ന പ്രദേശം.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക