കാസര്‍കോട്: കാസര്‍കോഡ് ജില്ലയിലെ ബേക്കലില്‍ ഓടുന്ന ബസ്സില്‍ യുവതിക്കുനേരെ നഗ്‌നതാപ്രദര്‍ശനം.(Youth exposed to nudity on Kasaragod bus; The young woman captured the footage) അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി. പരാതിയെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് കേസെടുത്തു.
|
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് കാഞ്ഞങ്ങാടിനും ബേക്കലിനും ഇടയില്‍ ഓടുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. ആറു വയസുള്ള മകള്‍ക്കൊപ്പം കാഞ്ഞങ്ങാട്ടേയ്ക്ക് പോകുകയായിരുന്നു യുവതി. ബസ്സില്‍ തിരക്കില്ലായിരുന്നു. ഈ സമയത്താണ് യുവാവ് വസ്ത്രം മാറ്റി ലിംഗം പ്രദര്‍ശിപ്പിച്ചത്.
പാലക്കുന്നില്‍ ഹോം നഴ്‌സായി ജോലി ചെയ്യുന്ന യുവതിയും മകളും ഇരുന്ന സീറ്റിന്റെ എതിര്‍വശത്തെ സീറ്റിലാണ് യുവാവ് ഇരുന്നത്. യുവതി സംഭവം മൊബൈലില്‍ പകര്‍ത്തി. കണ്ടക്ടറെ ഉടനെ വിളിക്കാൻ നോക്കിയെങ്കിലും ഏറെ പിറകിലായിരുന്നു. മടിയിലിരിക്കുന്ന മകളുടെ മുഖം തിരിച്ചുപിടിക്കുകയായിരുന്നു. ബസ് നേരെ ബേക്കല്‍ സ്റ്റേഷനിലേക്ക് വിടാൻ കണ്ടക്ടറോട് പറയുമ്പോഴേക്കും അയാള്‍ ഇറങ്ങിപോവുകയായിരുന്നു
യുവാവ് ബേക്കലിലാണ് ഇറങ്ങിയത്. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.





