|
പത്തനംതിട്ട: പത്തനംതിട്ടയില് രാത്രി ശബ്ദത്തിൽ പാട്ടുവച്ച അയൽക്കാരനെ വീട്ടിൽ കയറി വെട്ടി. കലഞ്ഞൂർ ഇളമണ്ണൂർ പൂതങ്കരയിലാണ് സംഭവമുണ്ടായത്. പൂതങ്കര കാവിൽ പടിഞ്ഞാറ്റേതിൽ അനീഷി (32)നാണ് വെട്ടേറ്റത്. ഇയാൾക്ക് സാരമായി പരുക്കേറ്റു. അയൽവാസിയായ പൂതങ്കര സന്ദീപ് ഭവനിൽ സന്ദീപ് (34) ആണ് വെട്ടിയത്. ഇയാളെ അടൂർ പൊലീസ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച രാത്രി 9.30 നാണ് സംഭവം. അമിത ശബ്ദത്തിൽ പാട്ട് വച്ചിരിക്കുന്നതു കേട്ട് അനീഷിന്റെ വീട്ടിലേക്ക് സന്ദീപ് എത്തി. ഇരുവരും തമ്മില്‍ വാക്കുതർക്കമാവുകയും തുടര്‍ന്ന് വെട്ടുകയും ആയിരുന്നു. തലയ്ക്കും ചെവിയിലും വെട്ടുകത്തിവെച്ചാണ് വെട്ടിയത്.
അബോധാവസ്ഥയിലായ അനീഷിന്റെ തലയിലേക്ക് സന്ദീപ് തന്നെ വെള്ളം കോരി ഒഴിച്ചു. അനീഷിന്റെ അമ്മ അറിയിച്ചതനുസരിച്ച് എത്തിയ പോലീസുകാരാണ് ഇദ്ദേഹത്തെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
സന്ദീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





