24
Mar 2025
Wed
24 Mar 2025 Wed
Youth league local leader arrested for smoking Ganja in public

പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ചതിന് യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്രയില്‍ ആണ് സംഭവം. യൂത്ത് ലീഗ് പ്രാദേശിക നേതാവ് നൊച്ചാട് സ്വദേശി അനസ് വാളൂരി(28)നെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെ കായണ്ണ ഹെല്‍ത്ത് സെന്ററിനുസമീപം റോഡില്‍ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് അനസ് അടക്കം മൂന്നുപേരെ പോലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കായണ്ണ ഹെല്‍ത്ത് സെന്റര്‍ റോഡില്‍ കഞ്ചാവ് വില്‍പ്പനക്കാരും ആവശ്യക്കാരും തമ്പടിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന പേരാമ്പ്ര സിഐ പി ജംഷീദ്, സ്‌ക്വാഡ് അംഗങ്ങളായ സിഞ്ചുദാസ്, ജയേഷ് എന്നിവര്‍ ചേര്‍ന്നാണ് അനസിനെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരേ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.