കണ്ണൂർ: മലയാളി യുവതിയെ ദുബയിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ബറേലി സ്വദേശിയായ നദീം ഖാനെയാണ്(26) പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇരിക്കൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ വി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
|
ദുബയിൽ ബസ്സിലെ ഡ്രൈവറായിരുന്നു നദീം. ഇതേ ബസിൽ ജീവനക്കാരിയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പലതവണ നദീം പീഡിപ്പിച്ചു എന്നാണ് പരാതി. യുവതി ഗർഭിണിയായതോടെ നദീം വിവാഹത്തിൽനിന്ന് പിൻമാറുകയും പിന്നീട് യുപിയിലേക്കു കടന്നതായും പരാതിയിൽ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





