25
Sep 2024
Sat
25 Sep 2024 Sat
youth suicide girlfriend's house

കൊല്ലം: ശക്തികുളങ്ങരയില്‍ കാമുകിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത് യുവാവ്. കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശി ലൈജു (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ന് ശക്തികുളങ്ങര ശ്രീധര്‍മശാസ്താ ക്ഷേത്രത്തിനു സമീപമാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വന്തം ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചശേഷം ലൈജു സ്വയം തീ കൊളുത്തുകയായിരുന്നു. കാര്യമായി പൊള്ളലേറ്റ യുവാവിനെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

ശക്തികുളങ്ങര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യാ പ്രവണതയുള്ളവര്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക..
ടോള്‍ ഫ്രീ നമ്പര്‍: 1056.
മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി) 04842448830, മൈത്രി ( കൊച്ചി ) 04842540530, ആശ്ര (മുംബൈ )02227546669, സ്‌നേഹ (ചെന്നൈ ) 04424640050, സുമൈത്രി (ഡല്‍ഹി ) 01123389090, കൂജ് (ഗോവ ) 0832 2252525, റോഷ്‌നി (ഹൈദരാബാദ്) 04066202000)