15
May 2023
Mon
15 May 2023 Mon

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ സ്വയം തീക്കൊളുത്തിയ യുവാവ് മരിച്ചു. ഗുരുതര പൊള്ളലുകളോടെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ചയാണ് ആനന്ദ് മിശ്രയെന്ന ഉന്നാവോ സ്വദേശി മരിച്ചതെന്ന് ലഖ്‌നൗ പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചികില്‍സയിലിരിക്കെ ബിജെപി എംഎല്‍എ ബാംബ ലാല്‍ ദിവാകറിനെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയതായി ലഖ്‌നൗ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ രാഹുല്‍ കശ്യപ് മാധ്യമങ്ങളോടു പറഞ്ഞു.

യുവാവിനെതിരേ ഏപ്രില്‍ 21ന് ബിജെപി എംഎല്‍എ പൊലീസില്‍ പരാതി നല്‍കുകയും കേസ് എടുക്കുകയും ചെയ്തിരുന്നു. തനിക്കെതിരായ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നായിരുന്നു എംഎല്‍എ പൊലീസിനെ സമീപിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക