തിരുവനന്തപുരം: വില കൂടിയ കാന്‍സര്‍ മരുന്നുകള്‍ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ ‘സീറോ പ്രോഫിറ്റ്’ ഇടപെടലുമായി ആരോഗ്യ വകുപ്പ്. (Zero profit intervention in cancer drug market) വിലകൂടിയ മരുന്നുകള്‍ ലാഭമെടുക്കാതെ ലഭ്യമാക്കലാണ് ലക്ഷ്യം. പദ്ധതി ജൂലൈയില്‍ ആരംഭിക്കും.
|
കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എല്‍) കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുക.
ഇതിനായി എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാര്‍മസികളില്‍ ലാഭരഹിത കൗണ്ടറുകള്‍ ആരംഭിക്കും. 800ഓളം വിവിധ മരുന്നുകള്‍ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


