മുംബൈ: ഇന്ത്യയില്‍ ഒരു ലക്ഷമോ അതില്‍ കൂടുതലോ വാര്‍ഷിക വരുമാനം നേടുന്ന ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോമായ യുട്യൂബ് ചാനലുകളുടെ എണ്ണം കുത്തനെ കൂടുന്നു. 2021ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനത്തിലധികമാണ് വര്‍ധിച്ചത്.യ
|
യൂട്യൂബ് ഇന്ത്യയുടെ ജിഡിപിയിലേക്ക് കഴിഞ്ഞവര്‍ഷം 10,000 കോടി രൂപയാണ് സംഭാവന ചെയ്തത്. രാജ്യത്ത് 7.5 ലക്ഷത്തിലധികം മുഴുവന്‍ സമയ ജോലികള്‍ക്ക് തുല്യമായ പിന്തുണ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍, 4,500ലധികം യുട്യൂബ് ചാനലുകള്‍ക്ക് 10 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്.
യുട്യൂബിന്റെ ക്രിയേറ്റീവ് ഇക്കോസിസ്റ്റം 2021ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ 10,000 കോടി രൂപയിലധികം സംഭാവന നല്‍കുകയും 7,50,000 ലധികം മുഴുവന്‍ സമയ ജോലികള്‍ക്ക് തുല്യമായ പിന്തുണ നല്‍കുകയും ചെയ്തു. പ്രത്യക്ഷവും പരോക്ഷവും പ്രേരിതവും ഉത്തേജകവുമായ ആഘാതങ്ങളിലൂടെ ആ സാമ്പത്തിക ആഘാതം നാല് വിധത്തില്‍ കാണിക്കുന്നു.
2021ല്‍ ഹെല്‍ത്ത് കണ്ടീഷന്‍ വീഡിയോകളിലൂടെ യൂട്യൂബ് 30 ബില്യണിലധികം കാഴ്ചക്കാരെ രേഖപ്പെടുത്തിയിട്ടുണ്ട്. 100 ലധികം മെഡിക്കല്‍ കണ്ടന്റുകള്‍ ഉള്‍ക്കൊള്ളിച്ച്, വിശ്വസനീയമായ കണ്ടന്റുകള്‍ സൃഷ്ടിക്കാനും വര്‍ദ്ധിപ്പിക്കാനും നാരായണ ഹെല്‍ത്ത്, മണിപ്പാല്‍ ഹോസ്പിറ്റല്‍സ്, മെദാന്ത, ഷാല്‍ബി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ തുടങ്ങിയ ഹെല്‍ത്ത്‌കെയര്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്താനും യുട്യൂബ് തീരുമാനിച്ചതായി ഒരു ബ്ലോഗില്‍ പറഞ്ഞു.
2021ല്‍ യൂട്യൂബിന്റെ സ്വാധീനം വിശകലനം ചെയ്യുന്നതിനായി ഓക്‌സ്‌ഫോഡ് ഇക്കണോമിക്‌സ് 4,021 യൂട്യൂബ് ഉപയോക്താക്കളെയും 5,633 ക്രിയേറ്റര്‍മാരെയും 523 ബിസിനസുകളെയും ഉള്‍പ്പെടുത്തി സര്‍വേ നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച്, നിലവില്‍ ജോലി ചെയ്യുന്ന രണ്ട് ഉപയോക്താക്കളില്‍ ഒരാള്‍ അവരുടെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് യൂട്യൂബ് ഉപയോഗിക്കുന്നു. കൂടാതെ, പുതിയ ജോലി അന്വേഷിക്കുന്ന 45 ശതമാനം ഉപയോക്താക്കളും നിലവിലെ കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് യൂട്യൂബ് ഉപയോഗിക്കുന്നു.
ഒരു ഗ്ലോബല്‍ റിസോഴ്‌സ് എന്ന നിലയില്‍, അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൂടുതല്‍ പ്രയോജനകരമായ അനുബന്ധ പഠനങ്ങള്‍ക്കായി യൂട്യൂബിനെകൂടുതലായി അംഗീകരിക്കുന്നു. യൂട്യൂബ് (അല്ലെങ്കില്‍ 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള യൂട്യൂബ് കിഡ്‌സ്) ഉപയോഗിക്കുന്ന 83 ശതമാനം രക്ഷിതാക്കളും യൂട്യൂബ് അവരുടെ കുട്ടികള്‍ക്ക് പഠനം കൂടുതല്‍ രസകരമാക്കുന്നുവെന്ന് സമ്മതിക്കുന്നു. വിദ്യാര്‍ത്ഥികളെ പഠനത്തിനും യൂട്യൂബ് സഹായിക്കുന്നുവെന്ന് യൂട്യൂബ് ഉപയോഗിക്കുന്ന 76 ശതമാനം അധ്യാപകര്‍ ശരിവയ്ക്കുന്നു.
ടയര്‍ മാറ്റുന്നത് പോലുള്ള പ്രാക്ടിക്കല്‍ സ്‌കില്ലുകള്‍, പേഴ്‌സണല്‍ ഫിനാന്‍സ്, മോട്ടിവേഷണല്‍ വീഡിയോസ്, ഹോബികളില്‍ നിന്ന് ധനസമ്പാദനം നടത്താനും കരിയര്‍ പിന്തുടരാനും സഹായിക്കുന്ന സഹായകരമായ പ്രൊഫഷണല്‍ കഴിവുകള്‍ കണ്ടെത്തുക, ഒരു സംരംഭം തുടങ്ങുക, എന്നിങ്ങനെയുള്ള പ്രായോഗിക കാര്യങ്ങള്‍ പഠിക്കാന്‍ സ്ത്രീകള്‍ പലപ്പോഴും യൂട്യൂബിനെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.



