09
Sep 2023
Mon
09 Sep 2023 Mon

കാസര്‍കോട് ബദിയടുക്ക പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു സഹോദരിമാര്‍ അടക്കം അഞ്ചുപേര്‍ മരിച്ചു. ഓട്ടോഡ്രൈവര്‍ മൊഗ്രാല്‍ സ്വദേശി അബ്ദുല്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലീമ, ബീഫാത്തിമ മൊഗര്‍ എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈകീട്ട് അഞ്ചരയോടെയാണ് അപകടം. സ്‌കൂള്‍ കുട്ടികളെ ഇറക്കിയ ശേഷം തിരികെ വരികയായിരുന്ന ബസ്സും പള്ളത്തടുക്കയിലേക്ക് ഓട്ടംപോവുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. നാളെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക