02
Oct 2026
Fri
02 Oct 2026 Fri
NMMS Scholarship application date

ന്യൂഡല്‍ഹി: 2026 -27 വര്‍ഷത്തിലെ കേന്ദ്രസര്‍ക്കാരിന്റെ നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് (എന്‍.എം.എം.എസ്.എസ്) അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ഒക്ടോബര്‍ 31 ആണ് പുതിയ തിയ്യതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights)

  • പുതിയ തീയതി: 2026-27 എൻ.എം.എം.എസ്.എസ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.
  • സ്കോളർഷിപ്പ് തുക: തിരഞ്ഞടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പ്രതിവർഷം ₹12,000 ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.
  • അപേക്ഷിക്കേണ്ട രീതി: നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (scholarships.gov.in) വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കാം.

scholarships.gov.in എന്ന വെബ്‌സൈറ്റിലെ നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സെപ്റ്റംബര്‍ 30 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതിയെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ പൂര്‍ത്തിയാക്കാനും അപേക്ഷകളുടെ പരിശോധന സമയബന്ധിതമായി നടത്താനും വേണ്ടിയാണ് സമയപരിധി നീട്ടിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ALSO READ: ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന 13 വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; ക്രൂരത 16കാരനായ കാമുകന്റെ മുന്നില്‍; മൂന്ന് പേര്‍ അറസ്റ്റില്‍

പ്രതിവര്‍ഷം 12,000 രൂപ

എന്‍.എം.എം.എസ്.എസ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.

എട്ടാം ക്ലാസിന് ശേഷം സാമ്പത്തിക കാരണങ്ങളാല്‍ പഠനം ഉപേക്ഷിക്കുന്നത് കുറക്കാനും വിദ്യാര്‍ഥികളെ പന്ത്രണ്ടാം ക്ലാസ് വരെ പഠനം തുടരാന്‍ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ വര്‍ഷവും ഒമ്പതാം ക്ലാസിലേക്ക് പ്രവേശിക്കുന്ന യോഗ്യരായ വിദ്യാര്‍ഥികള്‍ക്കായി ഒരു ലക്ഷം പുതിയ സ്‌കോളര്‍ഷിപ്പുകളാണ് നല്‍കുന്നത്. തുടര്‍ന്ന് 10, 11, 12 ക്ലാസുകളില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് പുതുക്കി ലഭിക്കും.

സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സ്‌കോളര്‍ഷിപ് പരീക്ഷ എഴുതുന്നതിന് ഏഴാം ക്ലാസില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ് നേടിയിരിക്കണം. എസ്.സി, എസ്.ടി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല.

സെപ്റ്റംബര്‍ 30 വരെ എന്‍.എസ്.പിയില്‍ 88,522 പുതിയ അപേക്ഷകളും 1,97,133 പുതുക്കാനുള്ള അപേക്ഷകളും ലഭിച്ചിട്ടുണ്ട്. എന്‍.എം.എം.എസ്.എസ് അപേക്ഷകര്‍ നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സ്‌കോളര്‍ഷിപ്പ് അപേക്ഷ നല്‍കേണ്ടതെന്നും അറിയിച്ചു.

Tags: NMMSS Scholarship 2026-27, National Means Cum Merit Scholarship, NSP Portal Registration, National Scholarship Portal, Scholarship News Malayalam, Education News Kerala, Class 8 Scholarship, Central Government Scholarship

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക