07
Apr 2024
Wed
07 Apr 2024 Wed
10 dies after car rammed into stationary tanker lory

അഹമ്മദാബാദ്: നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കു പിന്നില്‍ കാറിടിച്ചുകയറി 10 മരണം. അഹമ്മദാബാദ്-വഡോദര അതിവേഗപാതയില്‍ നദിയാഡിലാണ് അപകടം. അഹമ്മദാബാദില്‍ നിന്ന് വഡോദരയിലേക്കു പോവുകയായിരുന്ന മാരുതി സുസുക്കി എര്‍ട്ടിഗ കാറാണ് അപകടത്തില്‍പ്പെട്ടത്. എട്ടുപേര്‍ സംഭവസ്ഥലത്തുവച്ചും രണ്ടുപേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.(10 dies after car rammed into stationary tanker lory)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തകരാറിനെ തുടര്‍ന്നാണ് ടാങ്കര്‍ റോഡില്‍ നിര്‍ത്തിയിട്ടതെന്ന് നദിയാഡ് എംഎല്‍എ പങ്കജ് ദേശായി പറഞ്ഞു. കാറിന്റെ ഡ്രൈവര്‍ ബ്രേക്ക് ചവിട്ടാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാതെ ടാങ്കറിനു പിന്നില്‍ ഇടിച്ചുകയറുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക