പോപുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ ഭാഗമായി എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ 10 പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു.
സിറാജ്, ഷഫീഖ്, ഷഫീഖ്, ജിഷാദ്, അഷ്‌റഫ് മൗലവി, അഷ്‌റഫ് പട്ടാമ്പി, നാസര്‍ പട്ടാമ്പി, ജംഷീദ്, ബാസിത്ത്, ജാഫര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
|
ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, പിവി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി തള്ളി. തുടര്‍ന്നാണ് പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ രാഗേന്തു ബസന്ത്, ഇ എ ഹാരിസ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹാജരായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





