20
Apr 2023
Mon
20 Apr 2023 Mon

മുംബൈ: ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പുരസ്‌കാരദാനച്ചടങ്ങില്‍ സൂര്യാതപമേറ്റ് 11 പേര്‍ മരിച്ചു. 50 പേര്‍ ആശുപത്രിയില്‍. നവി മുംബൈയില്‍ തുറന്ന സദസ്സില്‍ നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ പുരസ്‌കാരദാനച്ചടങ്ങിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു പരിപാടി. മണിക്കൂറുകള്‍ ജനങ്ങള്‍ക്ക് ഇവിടെ കൊടുംചൂട് കൊണ്ട് ഇരിക്കേണ്ടി വന്നു. ഇതാണ് വന്‍ ദുരന്തത്തിന് കാരണമായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമൂഹിക പ്രവര്‍ത്തകന്‍ അപ്പാസാഹിബ് ധര്‍മാധികാരിക്ക് മഹാരാഷ്ട്ര ഭൂഷണ്‍ പുരസ്‌കാരം അമിത് ഷായാണ് ചടങ്ങില്‍ കൈമാറിയത്. രാവിലെ 11.30 ന് തുടങ്ങിയ പരിപാടി ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു. 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപനില.

കൊടുംചൂട് കൊണ്ട് ഏറെസമയം ഇരുന്ന നിരവധി പേര്‍ക്കാണ് സൂര്യാതപമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 പേര്‍ മരിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക