ദേശീയപാതയില്‍ ബസ് കേടായതിനെ തുടര്‍ന്ന് റോഡിലിറങ്ങി നിന്ന യാത്രക്കാരുടെ മേല്‍ ലോറി പാഞ്ഞുകയറി 11 മരണം. 12 പേര്‍ക്ക് പരിക്ക്. രാജസ്ഥാനിലെ ഭാരത്പൂറിലാണ് സംഭവം. രാജസ്ഥാനിലെ പുഷ്കറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസ് യാത്രയ്ക്കിടെ കേടാവുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടം.
|
പാലത്തിനു മുകളില്‍ വച്ചാണ് ബസ് കേടായത്. ഇതോടെ കുറച്ചുയാത്രികര് ഇറങ്ങി ബസ്സിന്റെ പിന്നില്‍ നിന്നു. ഈ സമയം ഇതുവഴി വേഗതയില്‍ വന്ന ലോറി ബസ്സിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഞ്ചുപുരുഷന്മാരും ആറുസ്ത്രീകളുമാണ് മരിച്ചത്. ഇവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





