29
Jun 2025
Wed
29 Jun 2025 Wed
7 RCB fans stampede to death during teams IPL victory celebration

18 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ(ആര്‍സിബി)വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും  11 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്തിയ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആരാധകരാണെത്തിയത്. ഇതിനിടെ തിക്കും തിരക്കുമുണ്ടാവുകയും നിലത്തുവീണവര്‍ ചവിട്ടേറ്റ് മരിക്കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരിച്ചവരില്‍ സ്ത്രീകളുമുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ചൊവ്വാഴ്ച നടന്ന ഐപിഎല്‍ ഫൈനലില്‍ പഞ്ചാബിനെതിരേ ആറുറണ്‍സിന്റെ വിജയം നേടിയാണ് ആര്‍സിബി കിരീടം ചൂടിയത്. 18 വര്‍ഷമായി ആര്‍സിബിയില്‍ തുടരുന്ന വിരാട് കോഹ് ലി ടീം വിജയത്തിലേക്കടുക്കുമ്പോള്‍ കണ്ണീരണിഞ്ഞിരുന്നു. ഇതടക്കമുള്ള വികാരനിര്‍ഭര നിമിഷങ്ങള്‍ക്കായിരുന്നു മല്‍സരവേദി സാക്ഷ്യം വഹിച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക