അപകടത്തില്‍പെട്ട വാഹനത്തില്‍ നിന്ന് തെറിച്ചുപോയ ഭാരമേറിയ സ്പീക്കര്‍ തലയില്‍ വീണ് 11കാരന്‍ മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണമായ അപകടം. നിധിന്‍ ആണ് മരിച്ചത്. ഡിജെ ശബ്ദസംവിധാനം ഘടിപ്പിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്.
|
ഇതേ വാഹനത്തിന്റെ മുകളിലിരിക്കുകയായിരുന്നു നിധിന്‍. വാഹനം സമീപത്തെ വീട്ടില്‍ ഇടിച്ചുകയറുകയും കുട്ടി തെറിച്ചുവീഴുകയുമായിരുന്നു. ഇതിനു പിന്നാലെ വാഹനത്തില്‍ നിന്ന് ഭാരമേറിയ സ്പീക്കറുകളും താഴേക്കു വീണു.
സ്പീക്കര്‍ വീണ് നിധിന്റെ തല തകരുകയും തദ്ക്ഷണം മരിക്കുകയും ചെയ്തു. അപകടത്തിനു പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





