അമ്മ മരിച്ചതറിയാതെ 11 വയസ്സുകാരനായ മകന്‍ ഒപ്പം കഴിഞ്ഞത് രണ്ടുദിവസം. സംസാര ശേഷിയില്ലാത്ത അമ്മ ഉറങ്ങിക്കിടക്കുകയാണെന്നാണ് മകന്‍ കരുതിയിരുന്നത്. ബംഗളുരുവിലെ ആര്‍ടി നഗറിലാണ് സംഭവം. വീട്ടുജോലി ചെയ്തുവന്നിരുന്ന നാല്‍പതുകാരി അന്നമ്മയാണ് മരിച്ചത്. വീട്ടില്‍ ഉറക്കത്തിനിടെയാണ് ഇവര്‍ മരിച്ചത്.
|
അന്നമ്മയുടെ ഭര്‍ത്താവ് ഏതാനും വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതോടെ മകനും അന്നമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നു. രാവിലെ അന്നമ്മ വീട്ടുജോലികള്‍ക്കു പോവുമ്പോള്‍ മകന്‍ സ്‌കൂളിലേക്കും പോവും.
കഴിഞ്ഞ രണ്ടുദിവസമായി സുഖമില്ലാതിരുന്നതിനാല്‍ അന്നമ്മ ജോലിക്കു പോയിരുന്നില്ല. ഇതിനിടെ ഇവര്‍ മരിക്കുകയായിരുന്നു. എന്നാല്‍ അമ്മ മരിച്ചത് മകന്‍ തിരിച്ചറിഞ്ഞില്ല.
സുഖമില്ലാത്തതിനാല്‍ വിശ്രമിക്കുകയായിരുന്നുവെന്നാണ് കുട്ടി കരുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അയല്‍വീടുകളില്‍ നിന്നാണ് ഈ രണ്ടു ദിവസങ്ങളിലും കുട്ടി ഭക്ഷണം കഴിച്ചത്. മരിച്ച അമ്മയ്‌ക്കൊപ്പമാണ് കുട്ടി രാത്രി കിടന്നുറങ്ങിയത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഈ സമയം കുട്ടി സ്‌കൂളില്‍ പോയിരിക്കുകയായിരുന്നു. പൊലീസ് വീട് തുറന്നുനോക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





