24
Feb 2025
Sun
24 Feb 2025 Sun
11 year old girl found dead in home in thiruvananthapuram

തിരുവനന്തപുരത്ത് 11കാരി തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്താണ് സംഭവം. പൗഡിക്കോണം സുഭാഷ് നഗറിലെ വീട്ടിനുള്ളിലാണ് പെണ്‍കുട്ടിയെ ജനാലക്കമ്പിയില്‍ കെട്ടിയ റിബണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. സംഭവ സമയം മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. ഇളയ സഹോദരി അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരെത്തി റിബണ്‍ മുറിച്ചുമാറ്റി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കുട്ടിയുടെ അച്ഛന്‍ ഓട്ടോ ഡ്രൈവറും അമ്മ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമാണ്. കുട്ടികള്‍ കളിക്കുന്നതിനിടെ അപകടം സംഭവിച്ചതെന്നാണ് നിഗമനം.

ALSO READ: കൊല്ലത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചനിലയില്‍