25
Apr 2023
Fri
25 Apr 2023 Fri

കൊല്ലം: കടയ്ക്കലില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദര്‍ഭക്കാട് സ്വദേശിയായ 11കാരി ശിവാനിയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ശിവാനി കിടപ്പുമുറിയില്‍ തൂങ്ങിക്കുടക്കുന്നത് പെണ്‍കുട്ടിയുടെ അമ്മയാണ് ആദ്യം കണ്ടത്. അമ്മയുടെ നിലവിളികേട്ട് അടുത്തുളളവര്‍ ഓടിയെത്തി കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി ജീവനൊടുക്കാനുണ്ടായ കാരണം അറിവായിട്ടില്ല.
ദര്‍ഭക്കാട് ശിവാനി 11