07
Jul 2024
Mon
07 Jul 2024 Mon
11 year old girl raped in knife point while she going to madrasa

കാസർകോട് ബേക്കലിൽ മദ് റസയിലേക്ക് പോവുകയായിരുന്ന 11കാരിയെ അജ്ഞാതൻ കത്തികാട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പരാതിയിൽ ബേക്കൽ പൊലീസ് സ്റ്റേഷൻ അന്വേഷണം തുടങ്ങി. അക്രമിയെ കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രിയാണ് പെൺകുട്ടിയുടെ പരാതി ലഭിച്ചത്. രാത്രി തന്നെ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി. പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പീഡനം നടന്നതായി പറയുന്ന കെട്ടിടവും പൊലീസ് പരിശോധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരുമാസം മുമ്പാണ് സംഭവം നടന്നതെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നത്. രാവിലെ ഏഴോടെ മദ്സ റസയിലേക്ക് പോവുമ്പോൾ കറുത്ത നിറവും തടിച്ച ശരീരവുമുള്ള ഒരാൾ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പഞ്ചായത്ത് ഓഫിസിന് സമീപത്തെ വരാന്തയിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. നിലവിളിക്കാതിരിക്കാൻ ഷാൾ കൊണ്ട് വായകെട്ടിയെന്നും പരാതിയിൽ പറയുന്നു.

പീഡനശേഷം മോചിതയായി മദ് റസയിൽ എത്തിയ ശേഷം വയറുവേദന അനുഭവപ്പെട്ടുവെന്നും പിന്നീട് ആശുപത്രിയിൽ കൊണ്ടുപോയെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. അതേസമയം കുട്ടിയെ പീഡിപ്പിച്ചത് മറ്റാരെങ്കിലുമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക