20
Aug 2025
Thu
20 Aug 2025 Thu
12 dies in cloud burst in Jammu and Kashmir

ജമ്മുകശ്മീരിലെ കിഷ്ത്വര്‍ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ 12 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ 12 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മചൈല്‍ മതയാത്രയെന്ന തീര്‍ഥാടനയാത്രയുടെ പ്രവേശന കവാടമായ ചഷോതി ഗ്രാമത്തിലാണ് മിന്നല്‍ പ്രളയമുണ്ടായിരിക്കുന്നത്. തീര്‍ഥാടകരാണ് മിന്നല്‍ പ്രളയത്തില്‍ പെട്ടവര്‍. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് തീര്‍ഥയാത്ര നിര്‍ത്തിവയ്പിച്ചിട്ടുണ്ട്. 180 അംഗ ദേശീയ ദുരന്തനിവാരണ സേനയാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

ALSO READ: ബന്ധുവായ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസില്‍ നടി മിനു മുനീര്‍ കസ്റ്റഡിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക