04
Jan 2025
Fri
04 Jan 2025 Fri

യുക്രയ്‌നെതിരായ റഷ്യയുടെ സൈനികനീക്കത്തില്‍ കൂലിപ്പട്ടാളക്കാരായി ചേര്‍ന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. 16 പേരെ കാണാതായിട്ടുണ്ട്. 126 ഇന്ത്യക്കാരാണ് റഷ്യയുടെ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്നതെന്നാണ് വ്യക്തമാവുന്നതെന്ന് മന്ത്രാലയം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെയും കൂലിപ്പട്ടാളത്തില്‍ ചേര്‍ന്നവരെയും ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി റഷ്യന്‍ സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന 126 പേരില്‍ 96 പേരും ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. 18 പേരാണ് നിലവില്‍ റഷ്യക്ക് വേണ്ടി യുദ്ധമുഖത്തുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 16 പേരുടെ വിവരങ്ങളാണ് ലഭിക്കാത്തത്.

ALSO READ: സെക്‌സ് മന്ത്രാലയം, രാത്രി ഇന്റര്‍നെറ്റും വൈദ്യുതിയും ഓഫാക്കും; ജനസംഖ്യ കൂട്ടാന്‍ റഷ്യയുടെ വന്‍ പദ്ധതികള്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക