22
May 2026
Thu
22 May 2026 Thu
12 year old boy committed suicide in Palakkad

പാലക്കാട്ട് 12കാരന്‍ ജീവനൊടുക്കി. പാലക്കാട് തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രദോഷ് ആണ് മരിച്ചത്. വീട്ടിന്റെ തട്ടിന്‍ പുറത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വര്‍ഷം എട്ടാം ക്ലാസിലേക്ക് ജയിച്ച വിദ്യാര്‍ഥിയാണ് പ്രദോഷ്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പ്രദോഷിന് രണ്ട് വയസ്സിന് മൂത്ത ഒരു സഹോദരന്‍ കൂടിയുണ്ട്. സഹോദരന്‍ ടിവിയില്‍ ഒരു പരിപാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് പ്രദോഷ് റിമോട്ട് ആവശ്യപ്പെട്ടെങ്കിലും സഹോദരന്‍ കൊടുത്തില്ല.

തുടര്‍ന്ന് പിണങ്ങിയ പ്രദോഷ് തട്ടിന്‍പുറത്ത് കയറി ഇരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇക്കാര്യം കണക്കിലെടുത്തില്ല. പിന്നീട് പ്രദോഷിനെ കാണാതെ വന്നതോടെ ചെന്നുനോക്കുമ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ALSO READ: ഒമ്പതു മാറ്റി 13-ാം നമ്പര്‍ തിരഞ്ഞെടുത്ത് മന്ത്രി കെഎം ഷാജി