21
May 2025
Tue
21 May 2025 Tue
12-Year-Old Boy Stabs 14 year old boy to Death After Argument Over Rs 5 Snacks packet

അഞ്ചുരൂപയുടെ മിഠായിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 12കാരന്‍ 14കാരനെ കുത്തിക്കൊന്നു. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ചേതന്‍ റക്കസാഗിയാണ് കൊല്ലപ്പെട്ടത്. അയല്‍വാസികളാണ് ഇരുവരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിയായ സായിയും ചേതന്‍ റക്കസാഗിയും തമ്മില്‍ അഞ്ചുരൂപയുടെ മിഠായിപ്പാക്കറ്റിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതോടെ സായി കത്തിയെടുത്ത് ചേതനെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ചേതനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക