23
Sep 2022
Mon
23 Sep 2022 Mon

ട്രെയിനു നേരെയുണ്ടായ കല്ലേറില്‍ 12കാരിക്ക് പരിക്ക്. കോട്ടയം പാമ്പാടി സ്വദേശികളായ എസ് രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണ് പരിക്കേറ്റത്. മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസില്‍ (16348) കോട്ടയത്തേക്ക് പോകുംവഴി കണ്ണൂർ താഴെചൊവ്വയ്ക്കും എടക്കാട് റെയില്‍വേ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

മൂകാംബിക ക്ഷേത്രദര്‍ശനത്തിന് ശേഷം കുടുംബത്തോടൊപ്പം കോട്ടയത്തെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു പെൺകുട്ടിക്ക് കല്ലേറേറ്റത്. കുട്ടി കരയുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് തലപൊട്ടി ചോരവരുന്നതായി കണ്ടത്.

 

ഇതിനിടയില്‍ ട്രെയിനിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി കുട്ടിയുടെ തലയില്‍ മരുന്നുവച്ച്‌കെട്ടി. ട്രെയിൻ തലശ്ശേരിയിലെത്തിയപ്പോള്‍ ആര്‍പിഎഫും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് കുട്ടിയെ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. കല്ലെറിഞ്ഞയാളെ കണ്ടെത്താനായിട്ടില്ല.