04
Mar 2025
Tue
04 Mar 2025 Tue
Police will charge murder case against woman who kills new born baby

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊന്നത് ബന്ധുവായ 12കാരിയെന്ന് പോലീസ്. കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതൃസഹോദരിയുടെ മകളാണ് പന്ത്രണ്ടുകാരി. ഉറങ്ങിക്കിടന്ന കുഞ്ഞിനെ പെണ്‍കുട്ടി കിണറ്റിലിടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാതാപിതാക്കള്‍ മരിച്ച 12കാരി കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛന്റെ സംരക്ഷണയിലായിരുന്നു കഴിഞ്ഞുവന്നിരുന്നു. പെണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. തിങ്കള്‍ രാത്രി പത്തോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി പോലീസില്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി പത്തോടെ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക