29
Jun 2025
Sun
29 Jun 2025 Sun
12 year old girl seriously injured after fall from Zip line in Manali

ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ പുഴയ്ക്കു കുറുകെ സ്ഥാപിച്ച സിപ് ലൈന്‍ സവാരിക്കിടെ സുരക്ഷാബെല്‍റ്റ് പൊട്ടി താഴ്ചയിലേക്ക് വീണ് 12കാരിക്ക് ഗുരുതര പരിക്ക്. നാഗ്പൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പം വിനോദസഞ്ചാരത്തിനെത്തിയ ട്രിഷയാണ് അപകടത്തില്‍ പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാറക്കൂട്ടത്തിലേക്കാണ് പെണ്‍കുട്ടി വീണത്. കഴിഞ്ഞദിവസമാണ് സംഭവം. കുട്ടിയെ മണാലിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം വിദഗ്ധ ചികില്‍സയ്ക്കായി സ്വദേശത്തേക്ക് കൊണ്ടുപോയി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക