24
Apr 2025
Sun
24 Apr 2025 Sun
Police will charge murder case against woman who kills new born baby

കോഴിക്കോട് പത്താംക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരിയെ 13ഉം 14ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. പീഡനദൃശ്യം ആറാംക്ലാസില്‍ പഠിക്കുന്ന 11കാരന്‍ കാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച മുന്‍പാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരും പീഡനവിവരം അറിയുന്നത്. തുടര്‍ന്ന്, പോലീസ് വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. തിങ്കളാഴ്ച മൂന്നു വിദ്യാര്‍ഥികളെയും ഹാജരാക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലീസിന് നിര്‍ദേശം നല്‍കി.