കോട്ടയം: കളിക്കിടെ തെറിച്ചുപോയ ഫുട്‌ബോള്‍ എടുക്കാന്‍ പോയ വിദ്യാര്‍ഥി മതിലിടിഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കോട്ടപ്പള്ളിയില്‍ ഹാരിസിന്റെയും റജീനയുടെയും മകന്‍ മുഹമ്മദ് അബൂബക്കര്‍ ഹാരിസ്(13) ആണ് മരിച്ചത്.
|
വ്യാഴാഴ്ച വൈകിട്ട് 5.30ന് വെട്ടിക്കാട്ടുമുക്ക് ഹൗസിങ് കോളനിക്ക് സമീപമാണ് അപകടം. കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് പന്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് തെറിച്ചുപോയത്. പന്ത് എടുത്തശേഷം തിരികെ കളിസ്ഥലത്തേക്ക് വരാനായി മതിലിന്റെ പിടിച്ചുകയറുന്നതിനിടെയായിരുന്നു അപകടം.
മതിലിന്റെ തൂണ്‍ ഇടിഞ്ഞ് കുട്ടിയുടെ ദേഹത്തേക്കാണ് വീണത്. പട്രോളിങ് നടത്തിയിരുന്ന തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുത്തന്‍കാവ് എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സഹോദരി: ആമിന. മൃതദേഹം വെള്ളിയാഴ്ച ചെമ്പ് കാട്ടിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





